Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photo Gallery

Kasaragod

ഫോ​ട്ടോ ഗാ​ല​റി ഒ​രു​ങ്ങു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: കെ.​മാ​ധ​വ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​സ്ഥാ​ന​മാ​യ ചെ​മ്മ​ട്ടം​വ​യ​ലി​ലെ ഗു​രു​വാ​യൂ​ര്‍ സ​ത്യാ​ഗ്ര​ഹ സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ഫോ​ട്ടാ ഗാ​ല​റി ഒ​രു​ങ്ങു​ന്നു. മ​ഹാ​ത്മ​ഗാ​ന്ധി, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു, കെ.​കേ​ള​പ്പ​ന്‍, മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍​റ​ഹ്‌​മാ​ന്‍, മൊ​യ്തു​മൗ​ല​വി, പി.​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി വ​ട​ക്കെ മ​ല​ബാ​റി​ലെ​യും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലേ​യും പ്ര​മു​ഖ​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ​ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ന് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ചി​ത്ര​കാ​ര​ന്‍ രാ​ജേ​ന്ദ്ര​ന്‍ പു​ല്ലൂ​രാ​ണ് ഗാ​ല​റി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം നൂ​റോ​ളം ഫോ​ട്ടാ​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ല്‍ അ​ന്പ​തി​ല​ധി​കം സേ​നാ​നി​ക​ളു​ണ്ട്. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഗാ​ല​റി​യു​ടെ ആ​ദ്യ​ഘ​ട്ടം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കും. എ​ഴു​ത്തു​കാ​ര​ന്‍ അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Latest News

Corehub Up